സൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘സൂരരൈ പോട്ര്’ ഒക്ടോബര്‍ 30ന് ആമസോണ്‍ പ്രൈമില്‍. നിര്‍മ്മാതാവായ സൂര്യ തന്നെയാണ് വിവരം ഔദ്യോ??ഗി?കമായി അറിയിയിച്ചിരിക്കുന്നത്. മാധവന് പ്രധാന വേഷത്തിലെത്തിയ ‘ഇരുതി സുട്രു’വിന് ശേഷം സുധ കൊംഗാര സംവിധാനം ചെയ്യുന്ന ചിത്രം സൂര്യയുടെ 2 ഡി എന്റര്ടെയ്ന്മെന്റ്, സിഖീയ എന്റര്ടെയ്ന്മെന്റ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തുന്ന ആദ്യ ബിഗ് ബജറ്റ് തമിഴ് ചിത്രം കൂടിയാണ് ‘സൂരരൈ പോട്ര്’. അപര്‍ണാ ബാലമുരളിയാണ് നായിക. നേരത്തെ സൂര്യ നിര്‍മിച്ച് ജ്യോതിക നായികയായി എത്തിയ ‘പൊന്മകള് വന്താല്‍’ എന്ന ചിത്രവും ഒടിടി റിലീസ് ആയിരുന്നു. സിനിമ തിയ്യറ്ററില്‍ തന്നെ റിലീസിനെത്തുമെന്നായിരുന്നു മുമ്പ് സൂര്യ അറിയിച്ചിരുന്നത്. ഓണ്‍ലൈന്‍ റിലീസുമായി ബന്ധപ്പെട്ട് തമിഴ് സിനിമാ സംഘടനകളും നിര്‍മ്മാതാക്കളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
തീയറ്റര്‍ റിലീസ് മുന്നില്‍ കണ്ട് ഒരുക്കിയ ആക്ഷന്‍ ചിത്രമായിരുന്നു ‘സൂരരൈ പോട്ര്’. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര് ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. വിമാന കമ്പനി സ്ഥാപിക്കാന്‍ അദ്ദേഹം നടത്തിയ ജീവിത പോരാട്ടങ്ങളാണ് പ്രമേയം. മോഹന്‍ ബാബു, ജാക്കി ഷറഫ്, കരുണാസ് , പരേഷ് റാവല്‍, ഉര്‍വ്വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനതാക്കള്‍. നികേത് ബോമ്മി റെഡ്ഡിയാണ് ഛായാ?ഗ്രാഹണം. ജി.വി പ്രകാശാണ് സംഗീത സംവിധായകന്.