ENTERTAINMENTMALAYALAM

ആദ്യം പ്രണയം, പിന്നെ നിര്‍ദേശം… പിന്നെ ആ ജിമ്മന്റെ കണ്ണ് പോയത് എന്റെ ശരീരത്തിലേക്ക്; തുറന്നു പറഞ്ഞ് സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ വളരെയേറെ പ്രേക്ഷക പ്രീതി നേടിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്‌സ്മാഷ് ക്യൂന്‍ എന്നാണ് ആരാധകര്‍ ഏറെ സ്‌നേഹത്തോടെ സൗഭാഗ്യയെ വിളിക്കുന്നത്. ഡബ്‌സ്മാഷിന്റെ വ്യത്യസ്തമായ മറ്റൊരു തലം പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുത്ത് കൊണ്ടാണ് സൗഭാഗ്യ വളരെ ചുരുങ്ങിയ സമയം കൊണ്ട് സെലിബ്രിറ്റിയായി മാറിയത്. നടി താര കല്യാണിന്റെ മകള്‍ കൂടിയായ സൗഭാഗ്യ അഭിനയത്തോടൊപ്പം നൃത്ത രംഗത്തും സജീവമാണ്.
താരത്തിന്റെ വിവാഹവും സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. താരത്തിനൊപ്പം ടിക്ടോക്കിലും ഡാന്‍സിലും കണ്ടിരുന്ന അര്‍ജുനെയാണ് താരം വിവാഹം ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ജീവിതത്തിലെ രസകരവും സന്തോഷവുമായ നിമിഷങ്ങള്‍ ഇവര്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പഴയ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സൗഭാഗ്യ. താരത്തിന്റെ വാക്കുകള്‍; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു ജിമ്മനോട് ആയിരുന്നു തന്റെ ആദ്യ പ്രണയം.
ശരീര സൗന്ദര്യം കണ്ടാണ് ഇഷ്ടത്തിലായത്. എന്നാല്‍ പ്രണയം തുടങ്ങി കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ എല്ലാം ഓരോന്നായി കൈവിട്ട തുടങ്ങി. ഒരു ലവര്‍ എന്നതിന് ഉപരി തന്നോട് ഓരോ നിര്‍ദേശങ്ങള്‍ തരാന്‍ തുടങ്ങി. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് മുതലായവ ഉപേക്ഷിക്കാനും അയാള്‍ പറഞ്ഞു, പെണ്ണ് കുട്ടികള്‍ മാത്രം ഉള്ളിടത്ത് പഠിച്ച തനിക്ക് ഇതൊക്കെ പുതിയ അറിവായിരുന്നു. എല്ലാ ആണുങ്ങളും ഇങ്ങനെയാണ് എന്നാണ് ആദ്യം കരുതിയത്.
എല്ലാം ഉപേക്ഷിച്ചു അയാളെ മാത്രം സ്‌നേഹിച്ചിട്ടും പിന്നീടും ഉത്തരവുകള്‍ പിന്നാലെ വന്നു കൊണ്ട് ഇരുന്നു. അച്ഛന്‍ അമ്മ തുടങ്ങിവരുടെ ഒപ്പം എങ്ങോട്ടെങ്കിലും പോകണമെങ്കില്‍ പോലും അയാളുടെ അനുവാദം വേണമെന്ന സ്ഥിതിയായി. അനുസരിക്കുന്നു എന്ന് കണ്ടപ്പോള്‍ വീണ്ടും ഉത്തരവുകള്‍ വന്ന് തുടങ്ങി. പതിയെ അയാളുടെ നോട്ടവും സംസാരവും ശരീരത്തെ പറ്റിയായിരുന്നുവെന്നും തടിച്ചിയാണ്, സൗന്ദര്യമില്ല, ചില ആഹാരങ്ങള്‍ മാത്രമേ കഴിക്കാവൂ തുടങ്ങി സര്‍വത്ര നിയന്ത്രങ്ങള്‍ അയാള്‍ കൊണ്ട് വരാന്‍ തുടങ്ങി. അവസാനം സ്ത്രീധനത്തെപ്പറ്റിയും സംസാരിക്കാന്‍ തുടങ്ങിയതോടെ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്ന് സൗഭാഗ്യ പറഞ്ഞു.

Related Articles

Back to top button