LATESTNEWSWORLD

യമനിലെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ സൗദി സഖ്യസേന തകര്‍ത്തു

റിയാദ്: സൗദി അറേബ്യക്ക് നേരെ യമനിലെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ സൗദി സഖ്യസേന തകര്‍ത്തു. വ്യാഴാഴ്ച രാവിലെ ആയുധങ്ങള്‍ നിറച്ച ഡ്രോണുകളാണ് ഹൂതികള്‍ അയച്ചത്. എന്നാല്‍ സഖ്യസേന ശ്രമം പരാജയപ്പെടുത്തുകയും ഡ്രോണുകള്‍ തകര്‍ക്കുകയുമായിരുന്നെന്ന സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
ഹൂതി തീവ്രവാദ സംഘങ്ങള്‍ സ്റ്റോക്‌ഹോം കരാറും വെടിനിര്‍ത്തലും ലംഘിച്ച് ആക്രമണം തുടരുകയാണെന്ന് അല്‍ മാലികി പറഞ്ഞു. ഹുദൈദ മേഖല കേന്ദ്രീകരിച്ചാണ് ബാലിസ്റ്റിക് മിസൈലും ഡ്രോണുകളും അയച്ച് അക്രമണം തുടരുന്നത്. ആയുധം നിറച്ച വിദൂര നിയന്ത്രിത ബോട്ടും ആക്രമണത്തിന് ഉപയോഗിക്കുന്നുണ്ട്. ഹൂതികള്‍ പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷക്ക് വലിയ ഭീഷണിയായിരിക്കുന്നു. സ്റ്റോക്ക്‌ഹോം കരാര്‍ വിജയകരമാക്കുന്നതിനുള്ള രാഷ്ട്രീയ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുയാണെന്നും വക്താവ് പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ച് ഹൂതികളുടെ ശത്രുതാപരവും തീവ്രവാദപരവുമായ നടപടികളെ നേരിടാന്‍ സഖ്യസേനാ നേതൃത്വം ഉചിതമായ നടപടികള്‍ കൈകൊള്ളുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം അട്ടിമറി അവസാനിപ്പിച്ച് സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരത്തിലെത്താനും യമനിലെ ഐക്യരാഷ്ട്ര സെക്രട്ടറി ജനറലിന്റെ പ്രത്യേക ദൂതന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതും തുടരുകയാണെന്നും സഖ്യസേനാ വക്താവ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker