BREAKING NEWSLATEST

ലോക്സഭയില്‍ ഗൗരവ് ഗഗോയ് ഡെപ്യൂട്ടി ലെജിസ്ലേറ്റിവ് പാര്‍ട്ടി നേതാവാകും; സംഘടനാ ചുമതലകളില്‍ പുതിയ നിയമനം നടത്തി സോണിയാ ഗാന്ധി

 


സംഘടനാ ചുമതലകളില്‍ പുതിയ നിയമനം നടത്തി സോണിയാ ഗാന്ധി. ലോക്സഭയില്‍ ഗൗരവ് ഗഗോയ് ഡെപ്യൂട്ടി ലെജിസ്ലേറ്റിവ് പാര്‍ട്ടി നേതാവാകും. അധിര്‍ രഞ്ജന്‍ ചൗധരിയും രവ്ണിത് സിംഗ് ബിട്ടുവുമാണ് വിപ്പുമാര്‍. രാജ്യസഭാംഗം കെ.സി. വേണുഗോപാലിനെ അഞ്ച് പാര്‍ട്ടിയുടെ രാജ്യസഭയിലെ അംഗ നയരൂപീകരണ സമിതിയില്‍ ഉള്‍പ്പെടുത്തി. ജയറാം രമേശ് രാജ്യസഭയിലെ ചീഫ് വിപ്പാകും.

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ പദവി ഒഴിയുകയാണെന്ന് സോണിയാ ഗാന്ധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഘടനാ തലത്തിലെ പുതിയ മാറ്റങ്ങള്‍. അധ്യക്ഷപദത്തില്‍ തുടരാന്‍ വിസമ്മതം അറിയിച്ച് പ്രവര്‍ത്തക സമിതിക്ക് സോണിയാ ഗാന്ധി കത്തയച്ചിരുന്നു. പകരം അധ്യക്ഷനെ നിശ്ചയിക്കണമെന്ന് പ്രവര്‍ത്തക സമിതിയോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. എക്കാലവും പാര്‍ട്ടിയോടൊപ്പം തന്നെ ഉണ്ടാകുമെന്നും സോണിയാഗാന്ധി കത്തില്‍ കുറിച്ചിട്ടുണ്ട്.

Related Articles

Back to top button