നൃത്തത്തിലൂടെയും ടിക്ടോക് വീഡിയോകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ‘ചക്കപ്പഴം’ എന്ന സീരിയലിലൂടെ സൗഭാഗ്യയുടെ ഭര്‍ത്താവ് അര്ജുന് സോമശേഖരനും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരുന്നു.ഇപ്പോഴിതാ സൗഭാഗ്യയുടെയും ഭര്‍ത്താവിന്റെയും ചിത്രത്തിന് നേരെ ഉയര്‍ന്ന വിമര്‍ശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ.
അര്‍ജുന്റെ ശരീരത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളാണ് ഫോട്ടോയ്ക്ക് കീഴില്‍. ഭര്‍ത്താവിന് വിശേഷമുണ്ടോ, എത്ര മാസമായി തുടങ്ങിയ കമന്റുകളിലൂടെയായിരുന്നു ചിലര്‍ അര്ജുന് നേരെ ബോഡി ഷേമിങ്ങ് നടത്തിയത്. വിമര്‍ശകരോട് അതേ രീതിയില്‍ തന്നെ മറുപടി നല്‍കുകയായിരുന്നു സൗഭാഗ്യ. നിന്റെ പ്രസവം കഴിഞ്ഞോയെന്നായിരുന്നു സൗഭാഗ്യ മറുപടിയായി ചോദിച്ചത്. കിടിലന്‍ മറുപടിയെന്നായിരുന്നു എല്ലാവരും പറഞ്ഞത്.