ENTERTAINMENTTAMIL

വിടവാങ്ങുന്നത് സംഗീതത്തിലെ റെക്കോര്‍ഡുകളുടെ രാജാവ്

സംഗീത ലോകത്ത് മികച്ച സംഭാവനകള്‍ സമ്മാനിച്ചിട്ടുള്ള എസ്പി ബാലസുഭ്രഹ്മണ്യം സംഗീത രംഗത്ത് തന്നെ നിരവധി റെക്കോര്‍ഡുകളുമിട്ടിട്ടുണ്ട്. ഗിന്നസ് റെക്കോര്‍ഡ് അവയിലൊന്ന് മാത്രമാണ്.എസ്പിബിയെ ഭാഗ്യചിഹ്നമായാണ് സിനിമാ ലോകം കണ്ടിരുന്നത്. മിക്ക ചിത്രങ്ങളുടേയും തുടക്കത്തില്‍ എസ്പിബിയുടെ ഒരു പാട്ട് ഉള്‍പ്പെടുത്തിയിരുന്നതും അതുകൊണ്ട് തന്നെയാണ്. ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചതിന് എസ്പി ബാലസുഭ്രഹ്മണ്യത്തിന് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്.നാല്‍പ്പതിനായിരത്തോളം ഗാനങ്ങളാണ് എസ്പിബി ആലപിച്ചിരിക്കുന്നത്. 16 ഭാഷകളിലായാണ് എസ്പിബിനാല്‍പ്പതിായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചത്.

ഇതിന് പുറമെ ഒരു ദിവസം ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചതിനും എസ്പിബിക്ക് റെക്കോര്‍ഡുണ്ട്. 12 മണിക്കൂറിനുള്ളില്‍ 21 ഗാനങ്ങള്‍ ആലപിച്ചതിനാണ് റെക്കോര്‍ഡ്. ഉപേന്ദ്ര കുമാര്‍ എന്ന കമ്പോസറിന് വേണ്ടിയായിരുന്നു എസ്പിബി ഇത്രയധികം ഗാനങ്ങള്‍ ഒരു ദിവസം ആലപിച്ചത്. ഇതിന് പുറമെ തമിഴില്‍ ഒരു ദിവസം 19 ഗാനങ്ങളും ഹിന്ദിയില്‍ ഒറ്റ ദിവസത്തില്‍ 19 ഗാനങ്ങളും പാടിയിട്ടുണ്ട്.

ഇതിന് പുറമെ മികച്ച ഗായകനുള്ള ആറ് ദേശിയ പുരസ്‌കാരങ്ങള്‍, ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍, എന്‍ടിആര്‍ പുരസ്‌കാരം, ഇന്ത്യന്‍ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്‌കാരം, പത്മശ്രീ, പത്മഭൂഷന്‍, എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Related Articles

Back to top button