BREAKING NEWSENTERTAINMENTLATESTTAMIL

എസ്.പി.ബിയ്ക്ക് വിട, ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

ചെന്നൈ: ഇതിഹാസ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം ഇനി ഓർമ. വെള്ളിയാഴ്ച അന്തരിച്ച എസ്.പി.ബിയുടെ ഭൗതികശരീരം സംസ്കരിച്ചു.ചെന്നൈക്ക് 50 കിലോ മീറ്റർ അകലെ തിരുവള്ളൂർ ജില്ലയിലെ താമരപ്പാക്കത്തെ അദ്ദേഹത്തിന്റെ ഫാം ഹൗസിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.നടൻ വിജയ് ഉൾപ്പെടെ ഒട്ടേറെ പേർ പ്രിയ ഗായകന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മകൻ ചരൺ ബാലസുബ്രഹ്മണ്യം അന്ത്യകർമങ്ങൾ നടത്തി.

നേരത്തെ പതിനൊന്ന് മണിയോട് കൂടി ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തുന്നവരുടെ തിരക്ക് കാരണം ചടങ്ങുകള്‍ ഒന്നരമണിക്കൂറോളം നീണ്ടുപോകുകയായിരുന്നു.

Related Articles

Back to top button