BREAKING NEWSLATESTOTHERSSPORTS

ധ്യാന്‍ ചന്ദിന്റെ ഓര്‍മ്മയില്‍ കായിക ദിനം ഇന്ന്

കായിക പ്രേമികള്‍ക്ക് എന്നും അത്ഭുതമായിരുന്ന,ഇന്ത്യന്‍ ഹോക്കിയെ ലോകത്തിന്റെ ഉയരങ്ങളില്‍ എത്തിച്ച ഹോക്കി ഇതിഹാസം ‘ധ്യാന്‍ ചന്ദിന്റെ ബഹുമാനാര്‍ത്ഥം ഇന്ന് ദേശീയ കായിക ദിനം ആയി ആഘോഷിക്കുന്നു.
കായിക രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പരമോന്നത പുരസ്‌കാരം നല്‍കുന്നത്ധ്യാന്‍ ചന്ദിന്റെ പേരിലാണ്.മെഡലും പ്രശസ്തിപത്രവും അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുമാണ് ധ്യാന്‍ചന്ദ് പുരസ്‌കാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2002 ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം സാധാരണ ഒരു വര്‍ഷത്തില്‍ മൂന്ന് പേര്‍ക്കാണ് നല്‍കുന്നതെങ്കിലും, ഒളിമ്പിക്‌സിനോടനുബന്ധിച്ച് 2012ല്‍ നാല് പേര്‍ക്ക് ആണ് പുരസ്‌കാരം നല്‍കിയത് .
ഫുട്‌ബോളില്‍ പെലെക്ക് നല്‍കിയിരിക്കുന്ന സ്ഥാനത്തിനും മുകളിലാണ് ഹോക്കിയില്‍ ധ്യാന്‍ചന്ദിന് നല്‍കിയിരിക്കുന്ന സ്ഥാനം.ഒളിമ്പിക്‌സില്‍ മൂന്ന് തവണ സ്വര്‍ണം നേടി തന്ന അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് ‘ദി ഗോള്‍’ എന്നാണ്. ഒരു ആത്മകഥ എന്നതിലുപരി ഇന്ത്യന്‍ ഹോക്കിയുടെ വിശേഷങ്ങളാണ് ഈ ആത്മകഥ വായനക്കാര്‍ക്ക് പകര്‍ന്ന് നല്‍കുന്നത്. ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രം ,ടീം പര്യടനങ്ങള്‍ ,ഒളിമ്പിക്‌സിലെ നേട്ടങ്ങള്‍ എന്നിവയും നമുക്ക് ഈ ആത്മകഥയില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കും .
1980 ല്‍ ഭാരതം ഈ കളിക്കാരന്റെ പേരില്‍ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.

Related Articles

Back to top button