ന്യൂഡല്‍ഹി: മുന്‍ കേരള ബിജെപി അധ്യക്ഷനും മിസോറാം ഗവര്‍ണറുമായ പിഎസ് ശ്രീധരന്‍പിള്ള കേന്ദ്ര മന്ത്രിയായേക്കുമെന്ന് സൂചന. പിഎസ് ശ്രീധരന്‍പിള്ളയെ കേന്ദ്രമന്ത്രിയാക്കാന്‍ ആര്‍എസ്എസിലെ ഒരു വിഭാഗം നീക്കം ആരംഭിച്ചു. മുന്നാക്ക വിഭാഗത്തിന്റെ പ്രതിനിധിയായി പരിഗണിക്കണമെന്നാണ് ആവശ്യം. ക്രൈസ്തവ സമൂഹത്തെയും ഒപ്പം നിര്‍ത്താന്‍ കഴിയുന്ന നേതാവാണ് ശ്രീധരന്‍പിള്ളയെന്നും ഒരുവിഭാഗം അവകാശവാദമുന്നയിച്ചു.