KERALALATESTTHIRUVANANTHAPURAM

അശ്ലീല സന്ദേശങ്ങളും കോളുകളും; 128 പേരെ ബ്ലോക്ക് ചെയ്‌തെന്ന് ശ്രീജ നെയ്യാറ്റിന്‍കര

തിരുവനന്തപുരം: പൊതുപ്രവര്‍ത്തകയും മുന്‍ വെല്‍ഫയര്‍ പാര്‍ട്ടി നേതാവുമായ ശ്രീജ നെയ്യാറ്റിന്‍കരയ്ക്ക് നേരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശങ്ങളും കോളുകളും. വാട്‌സ്ആപ്പില്‍ അശ്ലീല മെസേജുകളും കോളുകളും വന്നതിനെ തുടര്‍ന്ന് 128 ഓളം പേരെ ബ്ലോക്ക് ചെയ്‌തെന്നാണ് ശ്രീജ നെയ്യാറ്റിന്‍ കര ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ടെലഗ്രാം ഗ്രൂപ്പില്‍ ഇവരുടെ നമ്പര്‍ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് സൃഷ്ടിച്ചതിന് പിന്നാലെയാണ് അശ്ലീല പ്രയോഗങ്ങളും തുടങ്ങിയത്. കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ സെല്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടതിനാല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ ഫേസ്ബുക്ക് കുറിപ്പൂലെട വ്യക്തമാക്കി. ശ്രീജ നെയ്യാറ്റിന്‍ കരയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
സ്ഖലിച്ച പുരുഷ ലിംഗങ്ങള്‍ കൊണ്ട് എന്റെ വാട്‌സ്ആപ് നിറഞ്ഞിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ മുതല്‍ ഇതുവരെ 128 പേരെയാണ് വാട്‌സാപ്പില്‍ ഞാന്‍ ബ്‌ളോക് ചെയ്തത് … തങ്ങളുടെ സ്ഖലിച്ച ലിംഗങ്ങളുടെ ഫോട്ടോയിലൂടെയും ഫോണ്‍ കാള്‍, വാട്‌സ്ആപ് ഓഡിയോ വീഡിയോ കാള്‍ തുടങ്ങിയവയിലൂടെയും തങ്ങളുടെ ലൈംഗികാവശ്യം എന്റെ വാട്‌സാപ്പില്‍ അറിയിച്ചു കൊണ്ടിരിക്കുകയാണ് ഈ ആണ്‍ കൂട്ടങ്ങള്‍.
സ്ത്രീകളെ രാഷ്ട്രീയമായി നേരിടാന്‍ ശേഷിയില്ലാത്ത അധഃപതിച്ച ആണ്‍ കൂട്ടങ്ങള്‍ എന്റെ പേരുപയോഗിച്ച് ക്രിയേറ്റ് ചെയ്ത ടെലഗ്രാം ഐ ഡി യില്‍ എന്റെ ഫോണ്‍ നമ്പരും ആഡ് ചെയ്തിട്ടാണ് ഈ ‘പോരാട്ടം’ നടത്തിക്കൊണ്ടിരിക്കുന്നത്…. വെളുപ്പാന്‍ കാലം മുതല്‍ തുരു തുരാ കാളുകള്‍ വന്നപ്പോള്‍ കരുതിയത് സംഘികള്‍ മുന്‍പ് ചെയ്തപോലെ ഏതെങ്കിലും പോണ്‍ സൈറ്റില്‍ എന്റെ നമ്പര്‍ വീണ്ടും ആഡ് ചെയ്തതായിരിക്കും എന്നാണ്…
വിളിച്ച ഒരുത്തനെ എടുത്തിട്ട് കുടഞ്ഞപ്പോഴാണ് അറിയുന്നത് ടെലഗ്രാം ഗ്രൂപ്പില്‍ നിന്നാണ് നമ്പര്‍ കിട്ടിയതെന്ന് അവന്റെ പേരില്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ അവന്‍ അയച്ചു തന്നതാണീ ‘വിപ്ലവ പ്രവര്‍ത്തന’ ങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍രാഷ്ട്രീയം സംസാരിക്കുന്ന ഒരു സ്ത്രീയെ നേരിടാന്‍ നിങ്ങള്‍ക്കെന്തൊക്കെ വഴികള്‍ നോക്കണം ആണ്‍ കൂട്ടങ്ങളേ….
നിങ്ങളെന്താ കരുതിയത് സ്ഖലിച്ച നാല് ലിംഗങ്ങള്‍ കണ്ടാല്‍ തകര്‍ന്നു പോകുന്ന ആര്‍ജ്ജവവുമായാണ് പെണ്ണുങ്ങള്‍ ജീവിക്കുന്നതെന്നോ.. അതോ ലൈംഗിക ദാരിദ്ര്യം മൂത്ത് നില്‍ക്കുന്ന ആണുങ്ങളുടെ കുറേ ഫോണ്‍ കാളുകള്‍ അലോസരപ്പെടുത്തുമെന്നോ…. അല്ല ഈ നെറികെട്ട പണി ചെയ്യുന്നതിന്റെ രാഷ്ട്രീയോദ്ദേശം എന്താണ്…? ശ്രീജ ഫേസ്ബുക്ക് കുറിപ്പ് അവസനിപ്പിക്കുന്നു.
അതേസമയം, ഇത്രയും ക്രൂരമായ വേട്ട എന്റെ മേല്‍ നടത്തിയതില്‍ ഇത്തവണ സംഘ് പരിവാറിനെ മാത്രമല്ല ഞാന്‍ സംശയിക്കുന്നത്… കോണ്‍ഗ്രസുകാരെക്കൂടെ സംശയിക്കുന്നുവെന്നും മറ്റൊരു പോസ്റ്റില്‍ ശ്രീജ വ്യക്തമാക്കുന്നു. സംശയിക്കുന്ന വ്യക്തികളേയും സംശയിക്കാനുള്ള സാഹചര്യവും തെളിവുകള്‍ സഹിതം പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
പൊതുപ്രവര്‍ത്തകയായ എനിക്ക് നേരെ തുടര്‍ച്ചയായി നടന്നുവരുന്ന സൈബര്‍ ആക്രമണങ്ങള്‍ ഒരു തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. നിരന്തരമുള്ള പരാതികളില്‍ സുശക്തമായ നടപടികള്‍ ഉണ്ടാകാത്തത് സാമൂഹ്യ വിരുദ്ധര്‍ക്ക് കൂടുതല്‍ ശക്തി പകരുന്ന വിധത്തിലാണ് കാര്യങ്ങളില്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ ശ്രീജ നെയ്യാറ്റിന്‍കര ചൂണ്ടിക്കാണിക്കുന്നു.
ഇപ്പോള്‍ എന്റെ പേരുപയോഗിച്ച് ക്രിയേറ്റ് ചെയ്ത ടെലഗ്രാം ഐ ഡി യില്‍ എന്റെ ഫോണ്‍ നമ്പരും ചേര്‍ത്ത് ലൈംഗീകമായി ആവശ്യങ്ങള്‍ക്ക് സമീപിക്കാം എന്ന പരസ്യം നല്‍കിയിരിക്കുകയാണ്. ഇത് വ്യാപകമായി പ്രചരിക്കുകയാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ ഇതുവരെ 128 പേരെയാണ് ഇത്തരത്തില്‍ വാട്‌സാപ്പില്‍ ഞാന്‍ ബ്‌ളോക് ചെയ്തത്, ലിംഗങ്ങളുടെ ഫോട്ടോയിലൂടെയും ഫോണ്‍ കാള്‍, വാട്‌സ്ആപ് ഓഡിയോ വീഡിയോ കാള്‍ തുടങ്ങിയവയിലൂടെയും തങ്ങളുടെ ലൈംഗികാവശ്യം എന്റെ വാട്‌സാപ്പില്‍ അറിയിച്ചു കൊണ്ടിരിക്കുകയാണ്.
എന്റെ രാഷ്ട്രീയമായ അഭിപ്രായങ്ങള്‍ എന്റെ ഫേസ്ബുക് പേജിലൂടെ സ്വതന്ത്രമായി പ്രകടിപ്പിക്കുമ്പോള്‍ തന്നെ എതിരാളികള്‍ പറയുന്ന സഭ്യമായ വിമര്‍ശനങ്ങളെ ഞാന്‍ രാഷ്ട്രീയമായി തന്നെയാണ് മറുപടി പറയുന്നത്. എന്നാല്‍ രാഷ്ട്രീയമായ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ രൂക്ഷമായ രീതിയില്‍ സൈബര്‍ മേഖലയില്‍ എതിരാളികള്‍ ലൈംഗീകാക്രമണം നടത്തുകയാണ്. ഒരു സ്ത്രീ എന്ന നിലയില്‍ അന്തസായി ജീവിക്കാനും എന്റെ രാഷ്ട്രീയമായ അഭിപ്രായങ്ങള്‍ തുറന്നു പ്രകടിപ്പിക്കാനും ഉള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരഘടന എനിക്ക് അനുവദിക്കുന്നതാണ്. എന്നാല്‍ ഒരു വ്യക്തി എന്ന നിലയില്‍ ജീവിക്കാനുള്ള പരമമായ അവകാശം പോലും ഇല്ലാതാക്കുന്ന രീതിയില്‍ എനിക്കെതിരെ ആക്രമണം തുടരുകയാണെന്നും അവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker