Above head
KERALABREAKING NEWS

അത് ഞാനല്ല, എന്റെ കമന്റ് ഇങ്ങനെയല്ല, സ്വയം അഭിനന്ദിച്ചു വന്ന കമന്റിനെതിരേ ശ്രീരാമകൃഷ്ണന്‍

Above article

തിരുവനന്തപുരം: സ്വന്തം കമന്റിനു താഴെ തന്റെ തന്നെ അഭിനന്ദന കമന്റ് വന്നതിനെതിരേ പ്രതികരണവുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തന്നെ പരാതിയുമായാണ് അദ്ദേഹം എത്തിയിരിക്കുന്നത്. പൊന്നാനി ഹൗറ മോഡല്‍ ഹാങ്ങിങ് ബ്രിഡ്ജിന് കിഫ്ബി അംഗീകാരം ലഭിച്ചത് സംബന്ധിച്ച് ശ്രീരാമകൃഷ്ണന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിന് താഴെ അഭിനന്ദിച്ച് അദ്ദേഹത്തിന്റെ തന്നെ കമന്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് സ്പീക്കര്‍ വ്യക്തമാക്കിയത്.
പൊന്നാനിയില്‍ നിര്‍മ്മാണനുമതി ലഭിച്ചു ടെന്‍ഡര്‍ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു ഇന്നലെ എന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ‘എന്നെ അഭിനന്ദിച്ചു കൊണ്ട് ഞാന്‍ തന്നേ കമെന്റ് ചെയ്തതായി’ കാണുകയുണ്ടായി. മിനിട്ടുകള്‍ കൊണ്ട് ആ കമെന്റില്‍ നിരവധി റിയാക്ഷനുകളും റിപ്ലേ കമെന്റുകളും വരികയും, സ്‌ക്രീന്‍ ഷോട്ട് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടു.
അക്കൗണ്ട് ഹാക്ക് ചെയ്ത് കയറി കൊച്ചിയില്‍ നിന്നും കമന്റിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തെളിവ് സഹിതം പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹാക്ക് ചെയ്തവരുടെ കുബുദ്ധിയല്ലാതെ ഇതില്‍ മറ്റൊന്നുമില്ലെന്നു എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നു സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Related Articles

Back to top button