KERALALATEST

സ്വപ്നയുമായി സൗഹൃദം ഉണ്ടായിരുന്നു, അതില്‍ പിശക് പറ്റി: ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പ്രതികളെ സഹായിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പത്രസമ്മേളനത്തില്‍ സംസാരിക്കവേയാണ് സ്പീക്കര്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. സ്വപ്ന ഒരു സഹായവും ചോദിച്ചിട്ടില്ല. വിദേശത്ത് വെച്ച് സ്വപ്നയെ കണ്ടിട്ടില്ല. സ്വപ്ന സുരേഷിനെ അറിയാം, അവരുമായി സൗഹൃദം ഉണ്ട്. പക്ഷെ ഞെട്ടിക്കുന്ന പശ്ചാത്തലം അറിഞ്ഞ ശേഷം അവരുമായി ഒരു ബന്ധവും സ്ഥാപിച്ചിട്ടില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
സ്വപ്നയുടെ പശ്ചാത്തലം എന്താണെന്ന് ആദ്യം തന്നെ അറിയേണ്ടതായിരുന്നു. അക്കാര്യത്തില്‍ പിശക് പറ്റിയെന്നും സ്പീക്കര്‍ പറഞ്ഞു. ഒരു തരത്തിലുള്ള സഹായവും സ്വര്‍ണക്കടത്ത് കേസ് പ്രതികളില്‍ നിന്ന് ഉണ്ടായിട്ടില്ല. എവിടെ നിന്നും കണ്ടിട്ടില്ല. ആരോപണങ്ങള്‍ ഉന്നയിച്ച കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ നിയമ നടപടി ആലോചിക്കേണ്ടിവരുമെന്നും സ്പീക്കര്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker