BREAKING NEWSKERALA

അയ്യപ്പനെ ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന് നിയമസഭ സെക്രട്ടറി

തിരുവനന്തപുരം: കെ. അയ്യപ്പനെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസ് നീക്കത്തിന് തടയിട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഓഫീസ്. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ അയ്യപ്പനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന് വ്യക്തമാക്കുന്ന കത്ത് നിയമസഭ സെക്രട്ടറി കസ്റ്റംസിന് നല്‍കി.
ഇന്നലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പന് കസ്റ്റംസ് രണ്ടാമത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നിയമസഭ തിരക്ക് കാരണം വരാന്‍ കഴിയില്ല എന്നായിരുന്നു അയ്യപ്പന്‍ മറുപടി നല്‍കിയത്. ഇന്നലെ വൈകുന്നേരമാണ് നിയമസഭ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ കസ്റ്റംസിന് കത്തു നല്‍കിയത്. അയ്യപ്പനെ ചോദ്യം ചെയ്യുന്നത് പ്രതിരോധിക്കുന്ന വിധത്തിലാണ് നിയമസഭാ സെക്രട്ടറിയുടെ കത്ത്.
സ്പീക്കര്‍ക്ക് പരമാധികാരമുള്ള വിഷയങ്ങളുണ്ട്. അതിനാല്‍ നിയമസഭ സെക്രട്ടേറിയേറ്റിന്റെ പരിധിയില്‍ വരുന്ന ഒരാളെ ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന കാര്യം ഓര്‍മിപ്പിച്ചു കൊണ്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. നിയമസഭ സെക്രട്ടേറിയറ്റിന്റെ പരിധിയില്‍ വരുന്നയാളാണ് അയ്യപ്പന്‍.

Related Articles

Back to top button