ENTERTAINMENTMALAYALAM

വിവാഹം… വേര്‍പിരിയല്‍…. ശ്രിത ശിവദാസ് മലയാളത്തിലേക്ക് മടങ്ങിവരുന്നു

ഓര്‍ഡനറി എന്ന കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നടിയാണ് ശ്രിത ശിവദാസ്. പിന്നീട് ഒരുപിടി സിനിമകളില്‍ ശ്രിത അഭിനയിച്ചു. ഇതിനിടെയായിരുന്നു ശ്രിതയുടെ വിവാഹം. 2015 ല്‍ പുറത്തിറങ്ങിയ റാസ്പുട്ടിന്‍ എന്ന ചിത്രത്തിന് ശേഷം ശ്രിത മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. ഇപ്പോഴിതാ ശ്രിത മടങ്ങി വരികയാണ്. തിരിച്ചുവരവില്‍ വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചുമെല്ലാം ശ്രിത മനസ് തുറക്കുകയാണ്.
‘2014ല്‍ ആയിരുന്നു വിവാഹം. കഷ്ടിച്ച് ഒരു വര്‍ഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുളളൂ. പരസ്പരം ഒത്ത് പോകാതെ വന്നപ്പോള്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ആ സമയത്ത് തന്റെ വ്യക്തിപരമായ കാരണങ്ങളാല്‍ അധികം സിനിമ ചെയ്തിരുന്നില്ല” ശ്രിത പറയുന്നു
‘പിന്നീട് തമിഴിലാണ് ഗംഭീര തുടക്കം ലഭിച്ചത്. സന്താനത്തിനോടൊപ്പമുള്ള ഒരു ഹൊറര്‍ കോമഡി ചിത്രമായിരുന്നു അത്. തമിഴ്‌നാട്ടില്‍ വലിയ ഹിറ്റുമായിരുന്നു’ ശ്രിത പറയുന്നു.
ഇതിന് ശേഷം കാര്‍ത്തിക് രാജ് സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ഇത് റിലീസ് ചെയ്തിട്ടില്ലെന്നും ശ്രിത പറയുന്നു. രമ്യ നമ്പീശന്‍ സംവിധാനം ചെയ്ത ആല്‍ബത്തിലൂടെയായിരുന്നു ശ്രിത വീണ്ടുമെത്തിയത്.
ഇപ്പോഴിതാ സിനിമയിലേക്കും ശ്രിത മടങ്ങിയെത്തുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മണിയറയിലെ അശോകനിലൂടെയാണ് മടങ്ങി വരവ്. ഗ്രിഗറി, അനുപമ പരമേശ്വരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Related Articles

Back to top button