ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. തെക്കന്‍ കശ്മീരിലെ മോദെര്‍ഗാം ഗ്രാമത്തില്‍ ഉച്ചയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയാണ് സുരക്ഷാ സേനക്ക് നേരെ ആക്രമണമുണ്ടായത്. രണ്ടോ മൂന്നോ ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും സേന അറിയിച്ചു.
115 Less than a minute