ഫഌവഴ്സ് ടി.വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി പരമ്പരയാണ് ചക്കപ്പഴം. കുറച്ച് എപ്പിസോഡുകള്‍ കൊണ്ടുതന്നെ പരമ്പര വലിയ രീതിയില്‍ വിജയമായിരിക്കുകയാണ്. പ്രേക്ഷകരുടെ ഹൃദയം കീഴടക്കി സീരിയല്‍ മികച്ച എപ്പിസോഡുകളുമായി മുന്നോട്ട് പോവുകയാണ്.
അശ്വതി ശ്രീകാന്ത്, ശ്രീകുമാര്‍, അര്ജുന് തുടങ്ങിയ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ താരങ്ങള്‍ പരമ്പരയിലുണ്ട്. അതുപോലെ ഈ പരമ്പരയില്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മറ്റൊരു താരമാണ് ശ്രുതി രജനികാന്ത്. പൈങ്കിളി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സീരിയല്‍ വലിയ വിജയം നേടി മുന്നോട്ട് പോവുന്നതോടെ താരത്തിന് നിരവധി ആരാധകര്‍ കൂടി.
ഇപ്പോള്‍ ഒരുപാട് ആരാധകരാണ് ശ്രുതിക്ക് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. താരം ആരാധകര്‍ക്കായി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. പാവാടയും ബ്ലൗസും ധരിച്ച് അതിമനോഹരമായ ആഭരണങ്ങളും അണിഞ് കിടിലന്‍ മേക്കോവറിലാണ് താരം പുതിയ ഫോട്ടോഷൂട്ടില്‍ എത്തിയിരിക്കുന്നത്.