തിരുവനന്തപുരം : എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷാ രീതിയിലും സമയത്തിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ളതാണ് പുതിയ നിര്‍ദ്ദേശം.
വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അധിക സമയം അനുവദിക്കുമെന്ന് മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് എഴുതാന്‍ അവസരം നല്‍കും. ഇതിനായി ചോദ്യപേപ്പറില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും. പരീക്ഷ സമയവും ദീര്‍ഘിപ്പിക്കും. ചോദ്യങ്ങള്‍ വായിക്കുന്നതിനായി അധിക കൂള്‍ ഓഫ് ടൈം അനുവദിക്കുമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.
ജനുവരി ഒന്നു മുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തും. മാര്‍ച്ച് 16 വരെ ക്ലാസുകള്‍ തുടരും. ഏതെല്ലാം പാഠഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന കാര്യം ഈ മാസം 31 നുള്ളില്‍ അറിയിക്കും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കായി ഒരാഴ്ച സമയം അനുവദിക്കുമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.