ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റിലായ പൗരവകാശ പ്രവര്ത്തകന് സ്റ്റാന്‍ സ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ പ്രത്യേക എന്‍ഐഎ കോടതി വീണ്ടും തള്ളി. വാര്‍ധ്യക സഹജമായി അസുഖങ്ങള്‍ ഉള്ളതിനാല്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടാണ് സ്റ്റാന്‍ സ്വാമി കോടതിയെ സമീപിച്ചത്.
എന്നാല്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി നിലപാടെക്കുകയായിരുന്നു. ഈ മാസം ഏട്ടിനാണ് സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ റാഞ്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.