ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സംരംഭകത്വ മികവിന്റെ അടിസ്ഥാനത്തിലുളള സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. സ്റ്റാര്‍ട്ടപ്പ് റാങ്കിംഗിന്റെ രണ്ടാം പതിപ്പാണ് എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
സംരംഭകത്വത്തിന് അനുയോജ്യമായ അന്തരീക്ഷം കൈവരിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗ് സംവിധാനം ആരംഭിച്ചത്. നവീകരണത്തിനും സംരംഭകത്വത്തിനും പിന്തുണ നല്‍കുന്നതിനായി സംസ്ഥാന തലത്തില്‍ ശേഷി വളര്‍ത്തുക എന്നതാണ് റാങ്കിംഗിന് പിന്നിലെ ആശയം. ഗുജറാത്തും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുമാണ് പട്ടികയില്‍ ഒന്നാമതെത്തിയത്.
കേരളവും കര്‍ണാടകയും ടോപ്പ് പെര്ഫോര്മാരായി പട്ടികയില്‍ തിളങ്ങി. ഉത്തര്‍പ്രദേശ്, തമിഴ്നാട്, സിക്കിം, നാഗാലാന്‍ഡ്, മിസോറം, മധ്യപ്രദേശ്, അസം എന്നിവയാണ് സ്റ്റാര്‍ട്ടപ്പ് രം?ഗത്തെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് പ്രകടിപ്പിക്കുന്ന സംസ്ഥാനങ്ങള്‍. വാണിജ്യ വ്യവസായ മന്ത്രാലയങ്ങളുടെ ചുമതലയുളള കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ സംസ്ഥാനങ്ങളെയും ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പുകളെയും പ്രശംസിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മൂന്ന് സുപ്രധാന ശുപാര്‍ശകളും അദ്ദേഹം പങ്കിട്ടു.