KERALALATEST

തയ്യല്‍ ക്ഷേമനിധി വിഹിതം അടച്ചില്ല; ചോദ്യം ചെയ്തവര്‍ക്കു നേരെ നേതാവിന്റെ തെറിവിളി

കൊല്ലം: തയ്യല്‍ ക്ഷേമനിധി വിഹിതം ബാങ്കില്‍ അടയ്ക്കാത്ത നടപടി ചോദ്യം ചെയ്തതിന് തയ്യല്‍ തൊഴിലാളിയായ സ്ത്രീയ്ക്ക് ആര്‍എസ്പി നേതാവിന്റെ അസഭ്യവര്‍ഷം. നേതാവിന്റെ കൈയേറ്റ ശ്രമത്തിന്റെ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നടപടിക്ക് നിര്‍ബന്ധിതമായിരിക്കുകയാണ് പാര്‍ട്ടി.
സംഭവം കൊട്ടാരക്കരയിലെ ആര്‍എസ്പി ഓഫീസിലാണ് നടന്നത്. അസഭ്യം പറയുന്നത് പാര്‍ട്ടിയുടെ തൊഴിലാളി യൂണിയനായ യുടിയുസിയുടെ നേതാവ് സലാഹുദ്ദീന്‍. തയ്യല്‍ തൊഴിലാളിയായ സ്ത്രീയോടാണ് ആക്രോശം. കസേര ഉപയോഗിച്ച് മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ക്ഷേമനിധിയില്‍ അടയ്ക്കാനായി പിരിച്ച പണത്തെ കുറിച്ചു ചോദിച്ചതാണ് നേതാവിനെ പ്രകോപിപ്പിച്ചതെന്ന് തയ്യല്‍ തൊഴിലാളിയായ സ്ത്രീ പറയുന്നു. പിരിച്ച പണം കൃത്യമായി ക്ഷേമനിധിയില്‍ അടച്ചിട്ടുണ്ടെന്നാണ് സലാഹുദ്ദീന്റെ നിലപാട്. മോശം പെരുമാറ്റത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നാണ് സൂചന.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker