സംസ്ഥാന സര്‍ക്കാര്‍ പാസാക്കി കര്‍ഷക വിരുദ്ധ നിയമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് കര്‍ണാടകയില്‍ സംസ്ഥാന വ്യാപക ബന്ദ്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണിവരെയുള്ള ബന്ദില്‍ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് നടക്കുക.
അടുത്തിടെ യെദ്യൂരപ്പ സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമ ഭേദഗതി – സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങളുടെ അധികാരം എടുത്തു കളഞ്ഞത് എന്നീ നടപടികള്‍ക്കെതിരെയാണ് പ്രതിഷേധം. ബംഗളുരുവില്‍ കോണ്‍ഗ്രസ് അടക്കമുള്ള വിവിധ രാഷ്ട്രീയ – ദളിത് സംഘടകളുടെ പിന്തുണയും സമരക്കാര്‍ക്കുണ്ട്. കൂടാതെ തൊഴിലാളികളും കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തുന്നുണ്ട്.
കര്‍ണാടകയിലെ എല്ലാ സംസ്ഥാന- ദേശിയ പാതകളും സ്തംഭിപ്പിക്കുമെന്നാണ് കര്‍ഷകരുടെ ഭീഷണി. എന്നാല്‍ ബന്ദ് നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നും നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കര്‍ണാടക പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.