ENTERTAINMENTMALAYALAM

എനിക്ക് ഇനിയും വരണം… ഞാന്‍ മലയാളത്തിലേക്ക് വരുമെന്ന് സുചിത്ര

മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിരുന്നു സുചിത്ര. സിനിമകളില്‍ ശാലീന സുന്ദരിയായി നാടന്‍ വേഷങ്ങളില്‍ തിളങ്ങി മലയാളി മനസുകളില്‍ ഇടം പിടിച്ച താരം വിവാഹ ശേഷം സിനിമയില്‍ നിന്നും വീട്ടു നിന്നു.
തൊണ്ണൂറുകളിലെ ജഗദീഷ്, മുകേഷ്, സിദ്ധിഖ് നായകന്മാരുടെ ചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്നു താരം. വിവാഹശേഷം സുചിത്ര സിനിമയില്‍ നിന്ന് മാറി നിന്നു. 18 വര്‍ഷമായി ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ് താരം ഇപ്പോള്‍ താമസിക്കുന്നത്.
മലയാള സിനിമയെ കുറിച്ച് സുചിത്ര പങ്കുവെച്ച വാക്കുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കേരളത്തിലല്ലെങ്കിലും മലയാളവും മലയാള സിനിമയും താന്‍ ഒരിക്കലും മറക്കില്ല. ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ തോന്നും ഇത് ഞാന്‍ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന്.
എന്റെ സഹോദരന്‍ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാനിരുന്നതാണ്. പക്ഷേ നടന്നില്ല. സിനിമയിലേക്ക് മടങ്ങി വരാന്‍ ആഗ്രഹമുണ്ട്. മലയാള സിനിമയില്‍ ഇപ്പോള്‍ വലിയ മത്സരമാണ്. ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്. അത് കൊണ്ട് ആലോചിച്ചേ റീ എന്‍ട്രി തെരഞ്ഞെടുക്കൂ. താരം പറഞ്ഞു.

Related Articles

Back to top button