LATESTNATIONAL

സുധീക്ഷ ഭാട്ടിയുടെ മരണം: രണ്ട് പേര്‍ അറസ്റ്റില്‍, പൂവാലശല്യമല്ല… അപകടം മാത്രമെന്ന് പൊലീസ്

ലക്ക്‌നൗ: ഉത്തര്‍പ്രദേശിലെ ബുന്‍ന്ദഷെഹറില്‍ 19കാരി സുധീക്ഷ ഭട്ടി വാഹനാപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്‌തെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. പെണ്‍കുട്ടി അപകടത്തില്‍ പെടാന്‍ കാരണനായ ബുള്ളറ്റ് ഓടിച്ചിരുന്ന രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയതത്.
ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെ ബൈക്കിലെത്തിയ പൂവാലസംഘ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും. ഇതെതുടര്‍ന്നാണ് അപകടമെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ ഇത് വാഹനാപകടം ആണെന്നും പൂവാല ശല്യവുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറയുന്നു.
ഗുലാത്തി നിവാസിയായ ദീപക് സോളങ്കി, ബുലന്ദശഹര്‍ ദേഹത്ത് നിവാസിയായ രാജു എന്നിവരെയാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയെന്നും, അപകടത്തിനിടെ ഉപയോഗിച്ച റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ദരിദ്ര സാഹചര്യത്തില്‍ നിന്നും പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉത്തര്‍പ്രദേശിലെ തന്നെ ഉയ!!!ര്‍ന്ന മാര്‍ക്കോടെ വിജയംനേടി, തുടര്‍പഠനത്തിന് നാല് കോടി സ്‌കോളര്‍ഷിപ്പോടെ അമേരിക്കയിലെത്തി സുധീക്ഷ ഭട്ടിയുടെ അപകടമരണം വലിയ വിവാദത്തിന് വഴിവച്ചിരുന്നു.

Tags

Related Articles

Back to top button
Close