അമ്പലപ്പുഴ: മന്ത്രി ജി.സുധാകരന്റെ പേരില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എല്‍.പി.ജയചന്ദ്രന് കളര്‍കോട് മഹാദേവ ക്ഷേത്രത്തില്‍ മൃത്യുഞ്ജയ ഹോമം വഴിപാടായി നടത്തി.
സുധാകരന്റെ ജന്മനക്ഷത്രമായ ചതയം നാളിലാണ് 100 രൂപ ശീട്ടാക്കി വഴിപാട് നടത്തിയത്. ജയചന്ദ്രന് ക്ഷേത്രത്തില്‍ പോയി വഴിപാടിന്റെ പ്രസാദവും വാങ്ങി. കമ്യൂണിസ്റ്റ് പൊളിറ്റിക്കല്‍ ക്രിമിനല്‍സിന്റെ ക്രൂരമായ പ്രവര്‍ത്തികളില്‍ നിന്ന് ജി. സുധാകരനെ രക്ഷിക്കുന്നതിനു വേണ്ടിയാണ് വഴിപാട് നടത്തിയതെന്ന് ജയചന്ദ്രന് പറഞ്ഞു. 2016യില്‍ ജി. സുധാകരനെതിരെ ബിജെപി സ്ഥാനാര്‍ഥി കൂടിയായിരുന്നു ജയചന്ദ്രന്.
മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് വേണ്ടിയും ജയചന്ദ്രന് 2009ല്‍ കളര്‍കോട് മഹാദേവ ക്ഷേത്രത്തില്‍ മൃത്യുഞ്ജയ ഹോമം വഴിപാടായി നടത്തിയിരുന്നു. പൊളിറ്റ്ബ്യൂറോയില്‍ നിന്ന് അച്യുതാനന്ദനെ ഒഴിവാക്കിയ അവസരത്തിലായിരുന്നു ഈ വഴിപാട്.