കണ്ണൂര്‍: കെ.പി.സി.സി. പ്രസിഡന്റ് പദവിക്ക് മോഹമില്ലെന്ന് കെ.സുധാകരന് എംപി.പാര്‍ട്ടി ഏല്‍പ്പിച്ചാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും താനൊരു ആര്‍ത്തിപ്പണ്ടാരമല്ലെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളി മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും ഉമ്മന്‍ ചാണ്ടിയുടെ വരവ് ആത്മവിശ്വാസമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
പാര്‍ട്ടി ചുമതലയേല്‍പ്പിച്ചാല്‍ സത്യസന്ധമായി അത് നിറവേറ്റുമെന്നും അതല്ലാതെ കെ.പി.സി.സി പ്രസിഡന്റാകാന്‍ ആര്‍ത്തിപ്പണ്ടാരമായി ആരുടെ മുന്നിലും കൈനീട്ടിയിട്ടില്ലെന്നും സുധാകരന് പറഞ്ഞു. മുല്ലപ്പള്ളി മത്സരിക്കുന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. മുല്ലപ്പള്ളി മത്സരിക്കുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിവ് വരുമെന്നും അത് ഹൈക്കമാന്റ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ സ്നേഹിക്കുന്ന, ജനമനസില്‍ ജീവിക്കുന്ന ഒരു നേതാവിന്റെ കീഴില്‍ ഒരു കമ്മിറ്റി ഉണ്ടാക്കി, പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നുന്നും ഉമ്മന്‍ ചാണ്ടിയുടെ വരവിനോട് പ്രതികരിച്ചുകൊണ്ട് സുധാകരന് പറഞ്ഞു.