റായ്പൂര്‍: 26 വയസുകാരിയായ യുവതിയെ കാണില്ലെന്ന വീട്ടുകാരുടെ പരാതി പ്രകാരം അന്വേഷണം നടത്തുന്നതിനിടെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഞായറാഴ്ചയാണ് സംഭവം. പിന്നീട് യുവതിയുടെ കാമുകനെയും പരിസരത്തുള്ള റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തതാവാമെന്നാണ് നിഗമനം.
വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ നാഗ്പൂരിലാണെന്നാണ് കണ്ടെത്താനായത്. എന്നാല്‍ അന്വേഷിച്ച് അവിടെയെത്തിയ പൊലീസിന് യുവതിയുടെ ഫോണ്‍ കണ്ടെത്താനായെങ്കിലും ഉടമ അവിടെ ഉണ്ടായിരുന്നില്ല. പല വഴിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ റായ്പൂര്‍ ജയില്‍ റോഡ് പ്രദേശത്തെ ബാബിലോണ്‍ ഇന്‍ എന്ന ഹോട്ടലില്‍ ഒരു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വിവരം ലഭിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി ഇത് കാണാതായ യുവതിയുടെ മൃതദേഹം തന്നെയെന്ന് സ്ഥിരീകരിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് കാമുകനൊപ്പം എത്തി അവിടെ മുറിയെടുത്തെന്ന് കണ്ടെത്തി. ഇയാള്‍ക്കായി അന്വേഷണം തുടരുന്നതിനിടെയാണ് പരിസരത്തെ റെയില്‍വെ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്.
ഉര്‍കുറ റെയില്‍വെ സ്റ്റേഷന് സമീപത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. അര്‍ദ്ധനഗ്‌നമായ മൃതദേഹത്തില്‍ നിന്ന് തല വേര്‍പ്പെട്ടിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യ ചെയ്തതാവാമെന്നാണ് നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ യഥാര്‍ത്ഥ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് പൊലീസ് അറിയിച്ചു.
75 1 minute read