KERALALATEST

തിരുവല്ലയില്‍ പെട്രോള്‍ ഒഴിച്ച് ഭാര്യയെ തീ കൊളുത്തി കൊന്നതിനു ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

തിരുവല്ല: കുടുംബ വഴക്കിനെ തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് ഭാര്യയെ തീയിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. തിരുവല്ലയില്‍ ആണ് സംഭവം.ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മരിച്ചു. അതേസമയം, ഗുരുതരമായി പൊള്ളലേറ്റ മകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തിരുവല്ല നെടുമ്പ്രം നാലാം വാര്‍ഡില്‍ ആലപ്പാട്ട് ഭാഗത്ത് തെക്കേവീട്ടില്‍ മാത്തുക്കുട്ടി ( 65), സാറാമ്മ (59) എന്നിവരാണ് മരിച്ചത്.
മകള്‍ ലിജിയെ (35) ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

Related Articles

Back to top button