LATESTNATIONAL

പ്രണയിച്ച പെണ്‍കുട്ടിയുമായി അനിയന്‍ ഒളിച്ചോടി; സഹോദരന്‍ ജീവനൊടുക്കി

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയില്‍ താന്‍ പ്രണയിച്ചിരുന്ന പെണ്‍കുട്ടിയുമായി അനിയന്‍ ഒളിച്ചോടിയതില്‍ മനം നൊന്ത് സഹോദരന്‍ ആത്മഹത്യ ചെയ്തു. സംഭവത്തിന് പിന്നാലെ അനിയനും കാമുകിയും ആത്മഹത്യക്ക് ശ്രമിച്ചു ഇരുവരും ഗുരുതരാവസ്തയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മധുര പാലമേട് സല്ലിക്കോടങ്കിപ്പട്ടി ഗ്രാമത്തില്‍ നിന്നുള്ള പെരിയ കറുപ്പന്‍ (26) ആണ് ജീവനൊടുക്കിയത്. നിര്‍മ്മാണ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലിചെയ്യുകയായിരുന്നു ഇയാള്‍. മൈക്ക് സെറ്റ് സ്ഥാപനം നടത്തുകയായിരുന്ന ഇളയ സഹോദരന്‍ ചിന്ന കറുപ്പന്‍ (24) ആണ് പെണ്‍കുട്ടിയുമായി ഒളിച്ചോടിയത്.
ബന്ധുവായ 16 കാരിയോട് പെരിയ കറുപ്പന് ഇഷ്ടമുണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയോട് കാര്യം പറയാതെ വിഷയം വീട്ടില്‍ അവതരിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ചിന്ന കറുപ്പനും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലാകുന്നതും ഒളിച്ചോടുന്നതും. ഇതില്‍ മനം നൊന്ത് യുവാവ് വിഷം കഴിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button