LATESTNATIONAL

ഭര്‍ത്താവ് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവതിക്കെതിരെ കേസ്

ഹൗറ: ഭര്‍ത്താവ് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ 22 കാരി കേസെടുത്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് യുവതിക്കെതിരെ പോലീസ് കേസെടുത്തത്. ഭര്‍ത്താവ് ആത്മഹത്യ ചെയ്യുമ്പോള്‍ കണ്ടു നിന്ന യുവതി മറ്റാരെയും വിവരം അറിയിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. നാല് മാസം മുമ്പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മരണപ്പെട്ട അമോണ്‍ ഷായും (25) നേഹ ശുക്ലയും വിവാഹിതരായത്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. നേഹ പകര്‍ത്തിയ ദൃശ്യങ്ങളില്‍ യുവാവ് ആത്മഹത്യ ചെയ്യുന്നത് ദൃശ്യമാണ്.
വിവാഹ ശേഷം ഇരവരും ജോലി ഉപേക്ഷിക്കുകയും അമോണ്‍ ബിസിനസ് ആരംഭിക്കുകയും ചെയ്തിരുന്നു. അമോണും നേഹയും ഡല്‍ഹിയില്‍ വിനോദയാത്ര പോയതിനു ശേഷം ഇരുവരും തമ്മില്‍ പ്രശ്‌നം ഉടലെടുത്തതായി അമോണിന്റെ സഹോദരി ബര്‍ഖ പ്രസാദ് പറഞ്ഞു. അമോണിന് യുവതിയോടൊപ്പം ജീവിക്കണമെന്നാണ് ആഗ്രഹമെങ്കിലും പെണ്‍കുട്ടി വിസമ്മതിച്ചതായി ബര്‍ഖ പറയുന്നു.
ഏപ്രില്‍ അഞ്ചിന് കൊല്‍ക്കത്തിയില്‍ എത്തിയ നേഹ വിവാഹ മോചനം ആവശ്യപ്പെട്ടു. പിന്നാലെയായിരുന്നു അമോണിന്റെ ആത്മഹത്യ. ഭര്‍ത്താവ് ജീവനൊടുക്കുമെന്ന് കരുതിയില്ലെന്നും ഭീഷണിപ്പെടുത്തുകയാണെന്നു കരുതിയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നും യുവതി പറയുന്നു. നേരത്തെയും അമോണ്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടുള്ളതായി നേഹ പറയുന്നു.
അമോണിന്റെ മരണ ശേഷം നേഹ ശാന്തയായിരുന്നുവെന്നും അത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും ബര്‍ഖ പറയുന്നു. നേഹയുടെ ഫോണ്‍ പിടിച്ചു വാങ്ങി നടത്തിയ പരിശോധനയിലാണ് അമോണിന്റെ ആത്മഹത്യാ ദൃശ്യങ്ങള്‍ കണ്ടെത്തിയതെന്നും ബര്‍ഖ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker