KERALALATEST

മക്കള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം നല്‍കി അമ്മയുടെ ആത്മഹത്യാശ്രമം, ഇളയ കുട്ടി മരിച്ചു

കണ്ണൂര്‍: പയ്യാവൂരില്‍ മക്കള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം നല്‍കി അമ്മ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ഇളയകുട്ടി അന്‍സീല മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മൂത്ത മകളും, അമ്മയും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
27ന് രാത്രിയാണ് സംഭവം നടക്കുന്നത്. പിറ്റേന്ന് രാവിലെ ഇളയ മകള്‍ അന്‍സീല അബോധാവസ്ഥയിലായതോടെ അമ്മ സ്വപന തന്നെയാണ് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇവരുടെ ഭര്‍ത്താവ് അനീഷ് വിദേശത്താണ്. പയ്യാവൂരില്‍ ടെക്‌സ്‌റ്റൈല്‍ കട ഉടമയായ സ്വപ്ന വീട് വാങ്ങാനും, സ്ഥലം വാങ്ങാനുമായി പണം കടം വാങ്ങിയിരുന്നു. കച്ചവടം മോശമായതോടെ തിരിച്ചടവ് മുടങ്ങിയിരുന്നു . ഇതാകാം ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker