കണ്ണൂര്‍: പയ്യാവൂര്‍ പൊന്നും പറമ്പില്‍ വിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന യുവതിയും മരണത്തിന് കീഴടങ്ങി. ചുണ്ടകാട്ടില്‍ സ്വപ്ന (34) യാണ് ബുധനാഴ്ച പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങിയത്.
ആഗസ്ത് 27 നാണ് യുവതിയും രണ്ട് പെണ്മക്കളും ഐസ്ക്രീമില് വിഷം ചേര്‍ത്ത് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇളയ മകള്‍ മൂന്നു വയസ്സുകാരി ആന്‍സില്ല ആഗ്നസ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പയ്യാവൂരില്‍ അക്കൂസ് കലക്ഷന്‍സ് എന്ന സ്ഥാപനം നടത്തുകയായിരുന്നു സ്വപ്ന അനീഷ്.
11 വയസുള്ള മൂത്ത കൂട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ മൂവരേയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.