ENTERTAINMENTBOLLYWOOD

ഷാരൂഖിന്റെ മകള്‍ക്ക് ഒരു പാരാതിയുണ്ട്; എല്ലാവരും എന്നെ ‘കാലി’ എന്നു വിളിക്കുന്നു

മികച്ച സിനിമകള്‍ കൊണ്ട് ബോളിവുഡിന്റെ കിങ് ഖാന്‍ ആയി മാറിയ ഷാരൂഖ് ഖാന്റെ മകളാണ് സുഹാന ഖാന്‍. ഷാരൂഖിന്റെ മകളായത് കൊണ്ടുതന്നെ പ്രശസ്തിയുടെ കൊടുമുടിയിലാണ് സുഹാന വളര്‍ന്നത്. അതുകൊണ്ടുതന്നെ അഭിനയ രംഗത്തേക്ക് വരുന്നതിന് മുമ്പേ താരപുത്രി വളരെയധികം ശ്രദ്ധ നേടി. മറ്റു താരപുത്രിമാര്‍ ഒന്നും തന്നെ നേടാത്ത അത്ര ജനശ്രദ്ധ സുഹാന നേടിയിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം സിനിമ തന്നെയാണ് സുഹാന ലക്ഷ്യം വയ്ക്കുന്നത്. ഷോര്‍ട്ട് ഫിലിമിലൂടെ അഭിനയരംഗത്തേത്ത് കടന്നിരിക്കുകയാണ് താരം. സുഹാന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ പന്ത്രണ്ടാമത്തെ വയസ്സ് മുതല്‍ നിറത്തിന്റെ പേരില്‍ ഉള്ള വേര്‍തിരിവ് അനുഭവിച്ചു വരികയാണ്. ബന്ധുക്കള്‍ പോലും തന്റെ നിറത്തെ പരിഹസിച്ചിട്ടുണ്ട്. കാല എന്ന വാക്ക് കറുത്ത നിറത്തെ സൂചിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നതാണ്.
കറുത്തവള്‍ എന്ന അര്‍ത്ഥത്തില്‍ തന്നെ കാലി എന്ന് വരെ വിളിച്ചിട്ടുണ്ട്. നിറത്തിന്റെ പേരിലുള്ള ഇത്തരത്തിലുള്ള വേര്‍തിരിവ് നിര്‍ത്താന്‍ സമയമായി. ഇപ്പോ ഒരുപാട് പ്രശ്‌നം നടക്കുന്നുണ്ട്. അതില്‍ പരിഹരിക്കപ്പെടേണ്ട വിഷയത്തില്‍ ഒന്നാണ് ഇത്. ഇത് എന്നെ കുറിച്ച് മാത്രമല്ല. വളര്‍ന്നു വരുന്ന എല്ലാ ചെറിയ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും യാതൊരു കാരണവും ഇല്ലാതെ തരം താഴ്ത്തുന്ന പ്രവണതയാണ് ഉള്ളത്. എന്റെ രൂപത്തെ കുറിച്ച് വന്ന ചില കമന്റ്‌സ് ഇതാണ്. എന്റെ തൊലിയുടെ നിറം ഇരുണ്ടത് ആയതിനാല്‍ ഞാന്‍ വൃത്തികെട്ടവള്‍ ആണെന്ന് പ്രായം ആയ ചില സ്ത്രീകളും പുരുഷന്മാരും എന്നോട് പറഞ്ഞിട്ടുണ്ട്. ഇവര്‍ ശെരിക്കും മുതിര്‍ന്നവര്‍ ആണെന്നുള്ള കുഴപ്പം അല്ല, ഇന്ത്യക്കാര്‍ ആയ നമുക്കും ഇരുണ്ട നിറമുള്ളത് സ്വാഭാവികമാണ് എന്നത് മറന്നു പോകുന്നതും സങ്കടം നിറഞ്ഞതാണ്. സുഹാന പറയുന്നു.

Related Articles

Back to top button