BREAKING NEWSKERALALATEST

കെ. സുരേന്ദ്രനെ വീഴ്ത്തിയ അപരന്‍ ബിജെപിയില്‍; മഞ്ചേശ്വരത്തെ പത്രിക പിന്‍വലിച്ചു

കാസര്‍കോട്: മഞ്ചേശ്വരത്ത് ബി എസ് പി സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയ സുന്ദര പത്രിക പിന്‍വലിച്ച് എന്‍ ഡി എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. 2016ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സുന്ദര ഇത്തവണ ബി എസ് പി സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയിരുന്നെങ്കിലും അദ്ദേഹം കെ സുരേന്ദ്രന് വേണ്ടി നോമിനേഷന്‍ പിന്‍വലിച്ച് എന്‍ ഡി എയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
യക്ഷഗാന കലാകാരന്‍ കൂടിയായ സുന്ദര, ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ധീരോധാത്തമായ സമരം നയിച്ച കെ സുരേന്ദ്രന് ഒരു പ്രതിബന്ധമാവാന്‍ ആഗ്രഹിക്കുന്നില്ലെന്ന തന്റെ തീരുമാനത്തെ തുടര്‍ന്നാണ് പത്രിക പിന്‍വലിച്ചത്. കഴിഞ്ഞതവണ ബാലറ്റ് പേപ്പറില്‍ കെ.സുന്ദര എന്ന പേര് നല്‍കിയിരുന്ന അദ്ദേഹത്തിന് 467 വോട്ടുകള്‍ ലഭിച്ചിരുന്നു. കെ സുരേന്ദ്രന്‍ 89 വോട്ടിനാണ് കഴിഞ്ഞ തവണ പരാജയപ്പെട്ടത്. ഇത്തവണ ചരിത്രം ആവര്‍ത്തിക്കാതിരിക്കാനാണ് സുന്ദരയെ കൈയോടെ പിടികൂടി ബി ജെ പിയില്‍ എത്തിച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തിയ മണ്ഡലമായിരുന്നു മഞ്ചേശ്വരം. മുസ്ലിം ലീഗിന്റെ പി ബി അബ്ദുള്‍ റസാഖ് ഇവിടെ 56, 870 വോട്ടികള്‍ നേടിയാണ് വിജയിച്ചത്. കെ സുരേന്ദ്രന്‍ 56, 781 വോട്ടുകള്‍ നേടി. വെറും 89 വോട്ടുകള്‍ക്ക് ആയിരുന്നു സുരേന്ദ്രന്റെ പരാജയം. എന്നാല്‍, കെ സുരേന്ദ്രന്റെ അപരനായി എത്തിയ കെ സുന്ദര 467 വോട്ടുകള്‍ നേടി. ഇത്തവണ അത്തമൊരു അബദ്ധം ആവര്‍ത്തിക്കാതിരിക്കാനാണ് സുന്ദരയെ എന്‍ ഡി എയില്‍ എത്തിച്ചത്.
അതേസമയം, മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന് പരാതി ബി എസ് പി ജില്ല നേതൃത്വം പരാതി നല്‍കി.മഞ്ചേശ്വരത്ത് മത്സരിക്കുന്ന ബി എസ് പി സ്ഥാനാര്‍ഥി കെ സുന്ദരയെ ഫോണില്‍ പോലും ലഭികുന്നില്ലെന്ന് ആയിരുന്നു ജില്ല പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞത്.
പത്രിക പിന്‍വലിക്കാന്‍ ബി ജെ പി പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. സുന്ദരയുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് ബി എസ് പി ജില്ല നേതൃത്വത്തിന്റെ ആക്ഷേപം. എന്നാല്‍, സുന്ദരയും കുടുംബവും ബി ജെ പി യില്‍ ചേര്‍ന്നുവെന്ന് ബി ജെ പി നേതൃത്വം അറിയിച്ചു.

Related Articles

Back to top button