BREAKING NEWSKERALALATESTNEWS

കേരളം സമൂഹവ്യാപനത്തിന്‍റെ വക്കില്‍; എങ്ങും സൂപ്പര്‍ സ്പ്രെഡ് സാധ്യത: ഐഎംഎ

തിരുവനന്തപുരം നഗരത്തിലേത് പോലെ സംസ്ഥാനത്തെ മറ്റുനഗരങ്ങളിലും കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിന് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ക്ലസ്റ്ററുകളാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കൂട്ടി രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണം. ഇതിനായി ഇത്തരം പ്രദേശങ്ങളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.

സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതോടെ എല്ലാ ജില്ലകളിലും സൂപ്പര്‍ സ്പ്രെഡ് സാധ്യത നിലനല്‍ക്കുന്നു. സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ജനങ്ങള്‍ കൂടുന്നത് ഒഴിവാക്കുകയാണ് ഇത് തടയാനുള്ള ഏക മാര്‍ഗം. രോഗവ്യാപനത്തിന്‍റെ കേന്ദ്രങ്ങളായി മാറുന്ന മാര്‍ക്കറ്റുകള്‍ മിക്ക ജില്ലകളിലും അടച്ചു.

തിരുവനന്തപുരം പൂന്തുറയില്‍ കന്യാകുമാരിയില്‍നിന്ന് മീനെടുത്ത് കുമരിച്ചന്തയില്‍ വിറ്റ മല്‍സ്യത്തൊഴിലാളിയില്‍ തുടങ്ങിയ രോഗവ്യാപനം മൂന്നു വാര്‍ഡുകളിലായി 243പേരിലെത്തി നില്‍ക്കുന്നു. എറണാകുളം ജില്ലയില്‍ ആലുവ, എറണാകുളം ചെല്ലാനം മാര്‍ക്കറ്റുകളിലായി 51പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് പച്ചക്കറി മൊത്തവിതരണം കേന്ദ്രത്തിലെ നാലു തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട കുമ്പഴ മാര്‍ക്കറ്റിലെ രണ്ട് മല്‍സ്യതൊഴിലാളികളും രോഗ ബാധിതരായി. ഈ മാര്‍ക്കറ്റുകളെല്ലാം അടച്ചു. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് രോഗപ്രതിരോധം ഒരുക്കിയില്ലെങ്കില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റുകളും രോഗവ്യാപന കേന്ദ്രമായി മാറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button