ന്യൂഡല്‍ഹി: വനിതകള്‍ക്ക് ജോലിനല്‍കുന്നതില്‍ തൊഴിലുടമകള്‍ക്ക് താല്‍പര്യം ഇല്ലാതാക്കാന്‍ ആര്‍ത്തവ അവധി ഇടയാക്കിയേക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. വനിതകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്നതിന് നയം രൂപവത്കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശംനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.
അതേസമയം, ആര്‍ത്തവ അവധി അനുവദിച്ചാല്‍ കൂടുതല്‍ വനിതകള്‍ തൊഴില്‍ മേഖലയിലേക്ക് കടന്നുവരുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഇക്കാര്യത്തതില്‍ സമഗ്രമായ ഒരു നയം രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.
വനിതകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്നതിന് നയം രൂപവത്കരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശംനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാനും സുപ്രീംകോടതി വിസമ്മതിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളാണ് തീരുമാനമെടുക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നയരൂപവത്കരണമെന്ന ആവശ്യത്തില്‍ ഹര്‍ജിക്കാര്‍ക്ക് കേന്ദ്ര വനിതാ-ശിക്ഷുക്ഷേമ വകുപ്പ് സെക്രട്ടറിക്ക് നിവേദനം നല്‍കാമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. നേരത്തെ നല്‍കിയ നിവേദനത്തില്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.
89 Less than a minute