ന്യൂഡല്‍ഹി: കോവിഡ് രോഗികള്‍ക്കായുള്ള ആംബുലന്‍സ് സേവനങ്ങള്‍ക്ക് ന്യായമായ നിരക്ക് നിശ്ചയിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം നല്കി . കോവിഡ് രോഗികളില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നുണ്ടോ എന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്നും സുപ്രീം കോടതി പറഞ്ഞു. കേന്ദ്രം നല്കുന്ന ഉപദേശം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥരാണ്. ് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ഒരു ബെഞ്ചാണ് കേസു കൈകാര്യം ചെയ്തത്. സ്വകാര്യ ആംബുലന്‍സ് സേവന ദാതാക്കളില്‍ നിന്ന് അമിത തുക ഈടാക്കുന്ന നൂറുകണക്കിന് കൊറോണ വൈറസ് രോഗികള്‍ക്ക് ഈ വിധി ആശ്വാസം നല്‍കുമെന്നാണ് പ്രതീക്ഷ. കോവിഡ് രോഗികള്‍ക്ക് കുറഞ്ഞ ദൂരത്തേക്ക് പോലും ആയിരക്കണക്കിന് രൂപ ഈടാക്കുന്നതായുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അടുത്തിടെ, പൂനെയില്‍ നിന്നുള്ള ഒരു കേസില്‍ ആംബുലന്‍സ് സേവന ദാതാവിനെതിരെ ജില്ലാ ഭരണകൂടം കേസ് ഫയല്‍ ചെയ്തിരുന്നു.