BREAKING NEWSLATESTNATIONAL

ദൃശ്യമാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് പരിധി വേണം; അഞ്ചംഗ സമിതി രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് ചില മാധ്യമങ്ങള്‍ നടത്തുന്ന ചര്‍ച്ചകള്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്ന് സുപ്രീംകോടതി. ദൃശ്യമാധ്യമങ്ങളുടെ സ്വാതന്ത്രത്തിന്റെ പരിധി പരിശോധിക്കണമെന്നും ഇതിനായി അഞ്ചംഗ സമിതി രൂപീകരിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ ഇടപെടല്‍ ഇല്ലാത്ത ഒരു സമിതിയായിരിക്കണം അത്. സമൂഹത്തിലെ മികച്ച വ്യക്തികളായിരിക്കണം ഇതിലെ അംഗങ്ങളെന്നും സുപ്രീം കോടതി പറഞ്ഞു.
മതവിദ്വേഷം ഉണ്ടാക്കുന്ന ടെലിവിഷന്‍ പരിപാടിയുടെ സംപ്രേക്ഷണം വിലക്കിക്കൊണ്ടാണ് സുപ്രീംകോടതി ഇത് പറഞ്ഞത്. ഹിന്ദി ചാനലായ സുദര്‍ശന്‍ ടിവിയിലെ പരിപാടി സംപ്രേക്ഷണം ചെയ്യുന്നതാണ് വിലക്കിയത്. മുസ്‌ളീം സമുദായക്കാര്‍ സിവില്‍ സര്‍വ്വീസ് രംഗത്തേക്ക് നുഴഞ്ഞുകയറുന്നുവെന്ന് ആരോപിച്ചായിരുന്നു ചാനല്‍ പരിപാടി. ഇത് മുസ്‌ളീം സമുദായത്തെ അപമാനിക്കുന്നതാണെന്ന് കോടതി പറഞ്ഞു.
മതത്തിന്റെ പേരിലുള്ള അധിക്ഷേപം അഭിപ്രായ സ്വാതന്ത്ര്യമായി കാണാനാകില്ല. ഒരു സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിത്. ജാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ ഗൂഡാലോചന നടത്തുന്നവരായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

Related Articles

Back to top button