കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത് വര്‍ധിച്ച ആത്മവിശ്വാസമുള്ളതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ആത്മവിശ്വാസ കുറവുള്ളതുകൊണ്ടല്ല രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത്. രണ്ടും പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. ജനങ്ങളിലുള്ള വിശ്വാസമാണ് മുന്നോട്ട് നയിക്കുന്നതെന്നും രണ്ട് മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് തന്നില്‍ വിശ്വാസമുണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ 89 വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ട സീറ്റാണ് മഞ്ചേശ്വരം. കള്ളവോട്ടിലൂടെയും ചതിയിലൂടെയും സിപിഎമ്മിന്റെ സഹായത്തോടെയാണ് മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തത്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം മണ്ഡലം തിരിച്ചുപിടിക്കേണ്ടത് അത്യാവശ്യമാണ്. വ്യക്തിപരമായി വൈകാരിക അടുപ്പമുള്ള മണ്ഡലമാണ് കോന്നി. പ്രത്യേകിച്ച് ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളുടെ പേരില്‍ വൈകാരിക അടുപ്പമുള്ള മണ്ഡലമാണ് കോന്നി.
രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുക എന്നത് ഇന്ത്യയില്‍ പുതിയ കാര്യമല്ല. സംസ്ഥാനത്തും പുതിയ കാര്യമല്ല. പ്രമുഖരായ പല നേതാക്കളും രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. ദേശീയ തലത്തിലും ആളുകള്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. രണ്ട് മണ്ഡലങ്ങളില്‍ അത് തെറ്റായി കാണേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ. ശ്രീധരനെപ്പോലെ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച പ്രഗത്ഭരുടെ പട്ടികയാണ് പുറത്തിറക്കിയതെന്നും സുരേന്ദ്രന് പറഞ്ഞു. പല ജനറല്‍ സീറ്റുകളിലും പട്ടികജാതി പട്ടികവര്‍ഗ സമൂഹത്തില്‍പ്പെട്ട പ്രമുഖരായിട്ടുള്ള ആളുകളെ നിര്‍ത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. എട്ട് ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളേയും രണ്ട് മുസ്ലീം സ്ഥാനാര്‍ഥികളേയും സ്ഥാനാര്‍ഥിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സുരേന്ദ്രന് കുട്ടിച്ചേര്‍ത്തു.