BREAKING NEWSKERALALATEST

സ്വര്‍ണക്കടത്തുകാരുമായി രണ്ടു മന്ത്രിമാര്‍ക്ക് ബന്ധം; സൂത്രധാരന്‍ മുഖ്യമന്ത്രി: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ശിവശങ്കര്‍ മാത്രമല്ല, രണ്ടു മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടു ഉന്നത ഉദ്യോഗസ്ഥരും സ്വര്‍ണക്കടത്തുകാരുമായി നിരന്തരം ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വളരെ ഉത്തരവാദിത്തത്തോടുകൂടിയാണ് താന്‍ ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ശിവശങ്കറില്‍നിന്ന് വരും ദിവസങ്ങളില്‍ ഈ വിവരങ്ങള്‍ വെളിച്ചത്തുവരും. അന്വേഷണ സംഘങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാം അത് കൊണ്ട് താന്‍ തെളിവ് നല്‍കേണ്ടതില്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്വര്‍ണക്കടത്ത് കേസിന്റെ മുഖ്യസൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അദ്ദേഹത്തിന്റെ അറിവോടുകൂടിയാണ് തട്ടിപ്പുകളെല്ലാം നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വര്‍ണക്കടത്ത് സംഘം നിരന്തരം കയറിയിറങ്ങി. ഇത് നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ശിവശങ്കര്‍ നിരവധി തവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. അന്വേഷണ സംഘത്തിന് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടി വന്നേക്കാം. സ്വപ്നയെ ശിവശങ്കറിന് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണ്. അല്ലാതെ ശിവശങ്കര്‍ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തുകയായിരുന്നില്ല. മുഖ്യമന്ത്രിയാണ് ഇവര്‍ക്കിടിയിലുള്ള മീഡിയേറ്ററെന്നും സുരേന്ദ്രേന്‍ പറഞ്ഞു.

Related Articles

Back to top button