കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിനായി അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. കേന്ദ്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സുരേന്ദ്രന് ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചെത്തിയത്.
മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജന്, വിഎസ് സുനില്‍കുമാര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. മന്ത്രി എകെ ബാലന് ഏതാനും ദിവസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചത്.
കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നതില്‍ മുന്നറിയിപ്പുമായി കേന്ദ്രം രംഗത്തെത്തി. പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് കേന്ദ്രമന്ത്രി ഹര്‍ഷ് വര്ധന്. കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേസുകള്‍ കൂടി. പോരായ്മകള്‍ ഈ സംസ്ഥാനങ്ങള്‍ ഉടന്‍ പരിഹരിക്കാനും നിര്‍ദേശം നല്കി. സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ആശയവിനിമയം നടത്തുകയാണ്.
കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം നാളെ സംസ്ഥാനത്തെത്തും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്ന സംഘം രോഗവ്യാപനം കൂടിയ ജില്ലകള്‍ സന്ദര്‍ശിക്കും.