BREAKING NEWSKERALA

ഈ സര്‍ക്കാരിനെ എടുത്ത് കാലില്‍ പിടിച്ച് പുറത്തെറിയണം: സുരേഷ് ഗോപി

കണ്ണൂര്‍: ഇത്രയും മോശപ്പെട്ട ഒരു ഭരണം കേരളത്തിലെന്നല്ല ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്നും ഈ സര്‍ക്കാരിനെ എടുത്ത് കാലില്‍ പിടിച്ച് പുറത്തെറിയണമെന്നും സുരേഷ് ഗോപി എം.പി. തളാപ്പില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ എന്‍.ഡി.എ.സ്ഥാനാര്‍ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘തട്ടിപ്പും വെട്ടിപ്പും കൊള്ളയുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. ഇത്തരം സര്‍ക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പ്. കേരളത്തിലെ പ്രതിപക്ഷം പാവമാണ്. ഇല്ലെങ്കില്‍ ആദ്യ പ്രളയത്തിനു ശേഷം തന്നെ സര്‍ക്കാരിനെയെടുത്ത് പുറത്തു കളഞ്ഞേനെ’ അദ്ദേഹം പറഞ്ഞു.
‘വിശ്വാസികളെ വേദനിപ്പിച്ച സര്‍ക്കാരാണിത്. അത്തരത്തില്‍ മൂന്നാം മണ്ഡലകാലമാണിത്. എല്ലാത്തിനും ഒരു തീര്‍ത്തെഴുത്തുണ്ടാകും എന്നു തന്നെയാണ് കരുതുന്നത്. പത്ത് ബി.ജെ.പി. എം.എല്‍.എ.മാര്‍ നിയമസഭയില്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ഈ അവസരത്തില്‍ ചിന്തിച്ചു പോകുന്നു’. വരും കാലത്ത് മാറ്റങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ കെ.രഞ്ജിത്ത്, എസ്.സുരേഷ്, ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ്, ബിജു ഏളക്കുഴി, സ്ഥാനാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button