തിരുവനന്തപുരം: വിഴിഞ്ഞം പോര്‍ട്ട് ആദ്യ ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യ ഘട്ടം വളരെ ഭംഗിയായി പൂര്‍ണതയിലേക്ക് എത്തിക്കാന്‍ സാധിച്ചു എന്നാണ് വിശ്വാസം. ലോകം മുഴുവന്‍ അറിയപ്പെടുന്ന പോര്‍ട്ട് ആയി വിഴിഞ്ഞം അറിയപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു. വിഴിഞ്ഞം പോര്‍ട്ട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ടൂറിസം മിനിസ്റ്റര്‍ എന്ന നിലയില്‍ ഇതിലെ സാധ്യതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കും. പെട്രോളിയം മേഖലയ്ക്ക് ശക്തി പകരാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം. റെയില്‍വെ മന്ത്രിയുമായി ഇവിടുത്തെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അവരെ ഇവിടെ എത്തിച്ചു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
വിഴിഞ്ഞം പോര്‍ട്ടുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഫണ്ടിങ്ങുമായുള്ള കാര്യങ്ങള്‍ സുഗമമാക്കും. മുതലപ്പൊഴിയിലെ അപകടങ്ങളും ചര്‍ച്ച ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ പൂരം വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് എന്റെ വിജയത്തിന്റെ മഹത്വം കാണാന്‍ കഴിയുന്നില്ല. ജനങ്ങളുടെ വിധിയെ മാനിക്കുന്നില്ല, അതാണ്. വക്ര വിശദീകരണങ്ങള്‍ക്ക് കാരണം. ജനം തീരുമാനിക്കുന്നതാണ് എല്ലാം. ജനത്തിന്റെ തീരുമാനം അപമാനിക്കരുതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
1,098 Less than a minute