CRICKETSPORTS

ധോണിക്ക് പിന്നാലെ സുരേഷ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ സുരേഷ് റെയ്‌നയും ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. മുന്‍ നായകന്‍ എംഎസ് ധോണി വിരമിച്ച അതേ ദിവസം തന്നെയാണ് നാടകീയമായി റെയ്‌നയുടെയും വിരമിക്കല്‍ പ്രഖ്യാപനം. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളോടൊപ്പം ഇരിക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് കൊണ്ടാണ് റെയ്‌ന വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണിയും റെയ്‌നയും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയാണ് കളിക്കുന്നത്.
ധോണി ഇന്ത്യന്‍ ടീമിന്റെ നായകനായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രിയ കളിക്കാരില്‍ ഒരാള്‍ കൂടിയായിരുന്നു റെയ്‌ന. ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ പങ്കാളി കൂടിയായ റെയ്‌ന 33ാം വയസ്സിലാണ് വിരമിക്കുന്നത്. റെയ്‌ന ഈയടുത്താണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയത്.

Related Articles

Back to top button