കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളായ സൂര്യയും ഇഷാനും ഏവര്‍ക്കും സുപരിചിതരാണ്.
രണ്ട് വര്‍ഷം മുമ്പാണ് ഏറെ ആഘോഷത്തോടെ ഇരുവരുടെയും വിവാഹം നടന്നത്. വിവാഹ ശേഷം ഇരുവരും പല അഭിമുഖങ്ങളിലും പരിപാടികളിലും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. അങ്ങനെയാണ് ഇരുവരും കൂടുതല്‍ ജനശ്രദ്ധ നേടിയത്. സ്വന്തം ചോരയില്‍ ഒരു കുഞ്ഞ് വേണം എന്നതാണ് ഇരുവരുടെ ആഗ്രഹം.
അതിനുള്ള സാധ്യതകള്‍ അന്വേഷിക്കുകയാണ് ഇവര്‍ രണ്ടുപേരും. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ഇരുവരുമിപ്പോള്‍. വിവാഹ വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ഇവര്‍ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ആലുവ പുഴയുടെ തീരങ്ങളില്‍ വെച്ചാണ് മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഗ്രാമീണതയും ഹരിത ബംഗിയും നിറഞ്ഞ ചിത്രങ്ങളാണ് ഇവര്‍ പകര്‍ത്തിയത്.