BOLLYWOODENTERTAINMENT

സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച ‘ദിൽ ബേചാരാ ഓൺ‌ലൈൻ’ റിലീസിനെത്തുന്നു

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രം ദിൽ ബേചാരാ ഓൺ‌ലൈൻ റിലീസിനെത്തുന്നു . നടനോടുള്ള ആദര സൂചകമായാണ് ചിത്രം ഓണ്‍ലൈന്‍ റിലീസിനെത്തുന്നത്. ജൂലൈ 24ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ്.

ഡ്രൈവിന് ശേഷം സുശാന്ത് സിങ് രജപുതിന്‍റെതായി പ്രേക്ഷകരിലേക്കെത്തുകയാണ് ദില്‍ ബേചാരാ . മെയ് 8ന് തിയറ്റര്‍ റിലീസ് ഉദ്ദേശിച്ച ചിത്രം കോവിഡിനെ തടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. തിയറ്റര്‍ റിലീസ് തന്നെയായിരുന്നു ലക്ഷ്യമെങ്കിലം അകാലത്തില്‍ സുശാന്ത് സിങ് രജപുത് വിടവാങ്ങിയ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ റിലീസെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ജോണ്‍ഗ്രീന്‍ എഴുതിയ ഫാള്‍ട്ട് ഇന്‍ ഒവര്‍ സ്റ്റാര്‍സ് എന്ന നോവിലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്, പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും കഥയാണ് ചിത്രം.

മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സെയ്ഫ് അലിഖാന്‍ , സഞ്ജന സാങ്കി എന്നിവരും വേഷമിടുന്നു. എ.ആര്‍ റഹ്മാനാണ് സംഗീതം. 24ന് ഡിസ്നി ഹോട്സ്റ്റാറിലൂടെയാണ് റിലീസ്. സബ്സ്ക്രൈബ് ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും ചിത്രം സൌജന്യമായി കാണാം.

Related Articles

Back to top button