BOLLYWOODENTERTAINMENT

സുഷാന്ത് സിംഗ് മനോരോഗത്തിന് ചികിത്സ തേടിയെന്ന് ഡോക്ടറുടെ വെളിപ്പെടുത്തല്‍

മുംബൈ: സുഷാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി മനോരോഗ വിദഗ്ധ. സുശാന്ത് കടുത്ത മനോരോഗത്തിന് ചികിത്സ തേടിയിരുന്നതായി സൂസന്‍ വാക്കര്‍ വ്യക്തമാക്കി.മനോരോഗങ്ങളെ കുറിച്ച് വലിയ പിടിയില്ലാത്തവര്‍ ആണ് റിയാ ചക്രബര്‍ത്തിയെ പ്രതി സ്ഥാനത്ത് നിര്‍ത്തുന്നത് എന്നും സുസന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ശബ്ദസന്ദേശത്തില്‍ പറഞ്ഞു.
അതേ സമയം നടന്‍ സുശാന്ത് സിംഗിന്റെ മരണത്തില്‍ കേസ് അന്വേഷണത്തിനെത്തിന് മുംബൈയിലെത്തിയ എസ് പിയെ ക്വാറന്റീന്‍ ചെയ്തതില്‍ എതിര്‍പ്പ് ശക്തമാകുന്നു. നടപടി അംഗീകരിക്കാനാവില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുറന്നടിച്ചു. കേസില്‍ മുംബൈ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആവര്‍ത്തിച്ച് സുശാന്ത് സിംഗിന്റെ അച്ഛന്‍ രംഗത്തെത്തി.
കേസ് അന്വേഷണത്തിന് ബിഹാര്‍ പൊലീസ് മുംബൈയില്‍ എത്തിയത് മുതല്‍ തുടങ്ങിയ തര്‍ക്കം എസ് പി ബിനയ് തിവാരിയെ ക്വാറന്റീന്‍ ചെയ്തതിലൂടെ രൂക്ഷമാകുകയാണ്. ക്വാറന്റീന്‍ പിന്‍വലിക്കാന്‍ ഉന്നത പൊലീസ് തലത്തില്‍ ഇടപെടലുണ്ടായിട്ടും പരിഹാരമില്ല. വിഷയത്തില്‍ പൊലീസിന് ഒന്നും ചെയ്യാനില്ലെന്നും കോര്‍പറേഷന്റെ നടപടിയാണെന്നുമാണ് മുംബൈ പൊലീസിന്റെ വിശദീകരണം.
സംസ്ഥാനത്തിന്റെ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് മൂംബൈ കോര്‍പറേഷനും വ്യക്തമാക്കി. മാര്‍ഗ്ഗനിര്‍ദ്ദേശം പരിശോധിച്ചതാണെന്നും ഔദ്യോഗിക കാര്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഇളവുണ്ടെന്ന് വ്യക്തമായതായും ബിഹാര്‍ ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡേ
തിരിച്ചടിച്ചു. സംഭവത്തില്‍ വിമര്‍ശനവുമായി ബിഹാ!ര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും രംഗത്തെത്തി.
ഇത് രാഷ്ട്രീയ വിഷയമല്ല.ജോലിയുടെ ഭാഗമായത്തിയ ഉദ്യോഗസ്ഥനെ നിരീക്ഷണത്തിലാക്കിയത് ശരിയല്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി പ്രതികരിച്ചു. മുംബൈ പൊലീസിനെതിരെ തുറന്നടിച്ച സുശാന്ത് സിംഗിന്റെ അച്ഛന്‍ പ്രധാന പ്രതി ഇപ്പോഴും പുറത്താണെന്ന് ആരോപിച്ചു. മകന്റെ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരിയില്‍ ബാന്ദ്ര പൊലീസിനെ സമീപിച്ചതാണ്. പരാതിയില്‍ പൊലീസ് ഇടപെട്ടില്ലെന്നും അന്വേഷണം കാര്യക്ഷമമല്ലാത്തത് കൊണ്ടാണ് പാട്‌ന പൊലീസിനെ സമീപിച്ചതെന്നും കെകെ സിംഗ് പറഞ്ഞു.
കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ബിഹാര്‍ നിയമസഭയില്‍ സുശാന്തിന്റെ ബന്ധു കൂടിയായ ബിജെപി എംഎല്‍എ നീരജ് കുമാര്‍ സിംഗ് ബബ്ലു ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്
ഉള്‍പ്പടെയുള്ള എംഎല്‍എമാര്‍ പിന്തുണച്ചു. കേസിന്റെ തുടക്കം മുതല്‍ വിമര്‍ശനം കേട്ട മുംബൈ പൊലീസ് പുതിയ സംഭവ വികാസങ്ങളോട് കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker