ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. കേസ് സിബിഐക്ക് കൈമാറണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. കേസ് സിബിഐക്ക് കൈമാറണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. കേസ് സിബിഐക്ക് കൈമാറണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.ഇതിനു പിന്നാലെയാണ് കേസ് മുംബൈ പൊലീസില്‍ നിന്ന് സിബിഐക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പട്നയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നടി റിയ ചക്രബര്‍ത്തി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.ജസ്റ്റിസ് ഋഷികേശ് റോയിയുടെ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. കേസ് ഫയല്‍ മൂന്ന് ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കാനും മുംബൈ പൊലീസിനോട് ബഞ്ച് ആവശ്യപ്പെട്ടു.
താരത്തിന്റെ മരണത്തിലെ അന്വേഷണത്തെ ചൊല്ലി മുംബൈ പൊലീസും പാട്ന പൊലീസും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ബിഹാറില്‍നിന്നുള്ള അന്വേഷണസംഘത്തോട് മുംബൈ പൊലീസ് സഹകരിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയായിരുന്നു കേസ് സി.ബി.ഐക്ക് കൈമാറിയത്.