കോന്നി: സൂസി മോളേ എന്ന അടവിയിലെ കുട്ടവഞ്ചി തൊഴിലാളികളുടെ വിളി കേട്ടാല്‍ സൂസി ഓടി അരികിലെത്തും. സൂസി മറ്റാരുമല്ല കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ നായയാണ്. കുട്ടവഞ്ചി സവാരിക്ക് എത്തുന്ന വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതിന് ജീവനക്കാരുടെ മുന്നില്‍ തന്നെ ഈ സൂസിയും കാണും. കൃത്യമായി പറഞ്ഞാല്‍ നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപം ആരോ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായിരുന്നു സൂസി എന്ന നായക്കുട്ടിയെ.
നായക്കുട്ടിയെ കണ്ടെടുത്തപ്പോള്‍ ഇവിടെ ഉണ്ടായിരുന്ന കുട്ടവഞ്ചി തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വീണ്ടും ഇവളെ ഉപേക്ഷിക്കാന്‍ തോന്നിയില്ല. പിന്നീട് ഇവരെല്ലാം ചേര്‍ന്ന് സൂസി എന്ന പേരും നല്കി ഇവളെ എടുത്ത് വളര്‍ത്തി. തൊഴിലാളികളും ജീവനക്കാരും നല്കുന്ന ഭക്ഷണവും ഇവിടുത്തെ ക്യാന്റീനില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണവുമാണ് സൂസിയുടെ ആഹാരം. ലോക്ക് ഡൗണ്‍ കാലയളവില്‍ കുട്ടവഞ്ചി സവാരി കേന്ദ്രം പൂര്‍ണ്ണമായും അടച്ചിട്ടും സൂസി ഇവിടം വിട്ട് പോയില്ല. ജീവനക്കാര്‍ ഇവള്‍ക്ക് ആഹാരം എത്തിച്ചു നല്‍കാനും മറന്നില്ല . ഒരു വര്‍ഷം മുന്‍പ് സൂസിയെ കണ്ട് ഇഷ്ടപെട്ട് ആരോ വളര്‍ത്താനായി കൊണ്ടുപോയെങ്കിലും ആ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പുറത്ത് ചാടിയ സൂസി വീണ്ടും കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ തിരികെ എത്തി.
മുന്‍പ് മണ്ണീറയില്‍ തെരുവ് നായയുടെ ആക്രമണമുണ്ടായപ്പോള്‍ സൂസിക്കും വെറ്റിനറി ഡോക്ടര്‍ പ്രതിരോധ കുത്തിവെയ്പ് എടുത്തിരുന്നു. കുട്ടവഞ്ചി സവാരി കേന്ദ്രത്തിന്റെ പൊന്നോമനയായ സൂസിക്ക് പ്രത്യേക പരിഗണനയാണ് ജീവനക്കാര്‍ നല്‍കുന്നത്. കുട്ടവഞ്ചി കയറുവാന്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കൊപ്പം ഫോട്ടോ എടുക്കുന്നതും സൂസിക്ക് ഇഷ്ടമാണ്. അനുസരണയുള്ള കുട്ടിയെ പോലെ പറയുന്ന രീതിയില്‍ ഫോട്ടോ ഷൂട്ടിന് പോസ് ചെയ്യുന്നതിലും സൂസി മിടുക്കിയാണ്. കുട്ട വഞ്ചി സവാരിക്കായി എത്തുന്ന സഞ്ചാരികളെയും സൂസി തന്റെ സ്വതസിദ്ധമായ കുസൃതിത്തരങ്ങള്‍ കൊണ്ട് കയ്യിലെടുക്കുന്നതിനാല് എല്ലാവരുടെയും പ്രിയങ്കരിയാണ്.