KERALALATEST

സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. എആര്‍ ക്യാമ്പിലെ ഡ്യൂട്ടി ഡീറ്റെയിലിംഗ് ഓഫീസറായ പുരുഷോത്തമനെതിരെയാണ് നടപടി.
കഴിഞ്ഞ ദിവസമാണ് കുറുമാത്തുര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി ലക്ഷ്മണന്റെ തെരഞ്ഞെടുപ്പ് ചിത്രം പുരുഷോത്തമന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. സംഭവം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിന് പൊലീസുകാരന്‍ നടപടി നേരിടേണ്ടിവരികയായിരുന്നു.

Related Articles

Back to top button