BREAKING NEWSKERALA

രോഗിയെ പുഴുവരിച്ച സംഭവം: സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി, അനിശ്ചിതകാല സമരമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സമരം പ്രഖ്യാപിച്ച ഡോക്ടര്‍മാരുമായും നഴ്‌സുമാരുമായും ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്തവരുടെ നടപടി പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി നിലപാട് എടുത്തതോടെ ആണ് ചര്‍ച്ച അലസി പിരിഞ്ഞത്. സംഭവത്തില്‍ ഡി എം ഒ യുടെ അന്വേഷണം തുടരും.
കെ.ജി.എം.സി.ടി.എ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ഇന്ന് റിലെ സത്യാഗ്രഹം തുടങ്ങും. നഴ്‌സുമാര്‍ ഇന്ന് ജില്ലയില്‍ കരിദിനം ആചരിക്കും. ജീവക്കാരുടെ കുറവ് നികത്താതെ ചുമതല ഉണ്ടായിരുന്നവരെ ബലിയാടാക്കി എന്ന നിലപാടിലാണ് സമരക്കാര്‍. നടപടി പിന്‍വലിച്ചില്ലെങ്കില്‍ നോണ്‍ കൊവിഡ് ഡ്യൂട്ടി ബഹിഷ്‌കരിക്കാന്‍ ആണ് തീരുമാനം. ഭരണാനുകൂല സംഘടനകള്‍ക്കും എതിര്‍പ്പ് ഉണ്ടെങ്കിലും പ്രത്യക്ഷ സമരത്തില്‍ ഇറങ്ങില്ല.

Related Articles

Back to top button